Today: 20 Jun 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയില്‍ പാസ്പോര്‍ട്ട് തട്ടിപ്പ് സംഘം പിടിയില്‍ സിറിയന്‍ വംശജരെ കടത്തിയത് 'ഡ്യൂപ്ളിക്കേറ്റ്' വിദ്യയിലൂടെ
ബര്‍ലിന്‍: ജര്‍മ്മനിയില്‍ നിയമവിരുദ്ധമായി ആളുകളെ എത്തിക്കുന്ന സംഘത്തെ തകര്‍ക്കാന്‍ ഫെഡറല്‍ പോലീസ് നടത്തിയ വന്‍ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 'ഡബിള്‍ ഗ്യാങ്സ്ററര്‍ ട്രിക്ക്' (DoppelgaengerTrick) എന്ന ലളിതവും എന്നാല്‍ അതീവ തന്ത്രപരവുമായ രീതിയിലൂടെയാണ് സിറിയന്‍ വംശജരെ സംഘം രാജ്യത്തേക്ക് കടത്തിയിരുന്നത്.


എന്താണ് ഈ 'ഡ്യൂപ്ളിക്കേറ്റ്' വിദ്യ?
സാധാരണ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതിന് പകരം, യഥാര്‍ത്ഥ പാസ്പോര്‍ട്ടുകള്‍ തന്നെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. കുടിയേറ്റക്കാരോട് സാമ്യമുള്ള, ജര്‍മ്മനിയില്‍ താമസിക്കാന്‍ നിയമപരമായ അനുമതിയുള്ള വ്യക്തികളുടെ പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്.

യഥാര്‍ത്ഥ രേഖകള്‍: പാസ്പോര്‍ട്ടും വിസയും നൂറ് ശതമാനം ഒറിജിനലായിരിക്കും.

സാമ്യമുള്ള മുഖങ്ങള്‍: പാസ്പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യമുള്ള ആളുകളെ സിറിയയില്‍ നിന്ന് കണ്ടെത്തി അവരെ ഈ രേഖകള്‍ ഉപയോഗിച്ച് വിമാനത്താവളങ്ങളിലൂടെയും അതിര്‍ത്തികളിലൂടെയും ജര്‍മ്മനിയില്‍ എത്തിക്കുന്നു.

തിരിച്ചറിയാന്‍ പ്രയാസം: മുഖസാമ്യം ഉള്ളതിനാല്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് വ്യാജമാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.

റെയ്ഡും നടപടിയും:
ചൊവ്വാഴ്ച ഉച്ചയ്ക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ ഫെഡറല്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. നിരവധി സിറിയന്‍ പൗരന്മാരെ ഇത്തരത്തില്‍ രാജ്യത്തേക്ക് കടത്തിയതായി പോലീസ് കണ്ടെത്തി.

മള്‍ട്ടിപ്പിള്‍ എന്‍ട്രി: ഒരേ പാസ്പോര്‍ട്ട് ഉപയോഗിച്ച് തന്നെ ഒന്നിലധികം ആളുകളെ പലപ്പോഴായി കടത്തിയതായും സംശയമുണ്ട്.
മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന കണ്ണികളെ പോലീസ് കസ്ററഡിയിലെടുത്തു.
റെയ്ഡില്‍ നിരവധി ഒറിജിനല്‍ പാസ്പോര്‍ട്ടുകളും ഫോണുകളും പണവും കണ്ടെടുത്തു.

യൂറോപ്പിലെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ടുള്ള ഈ തട്ടിപ്പ് പുറത്തുവന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജര്‍മ്മനിയിലെ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും പരിശോധനകള്‍ ഇനിമുതല്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഈ സംഭവം കാരണമാകും. മാത്രമല്ല അടുത്ത കാലത്തായി ജര്‍മനിയിലെത്തിയ മിക്കവരുടെയും പാസ്പോര്‍ട്ടുകള്‍ ചെക്ക്ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ക്രിമിനല്‍ പൊലീസ്.
- dated 23 Apr 2026


Comments:
Keywords: Germany - Otta Nottathil - duplicate_passport_mafia_germany_arrested_syrians_april_21_2026 Germany - Otta Nottathil - duplicate_passport_mafia_germany_arrested_syrians_april_21_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ ഒഡസ്ബില്‍ഡൂഞ് കോഴ്സുകള്‍ ഏതൊക്കെ ; മലയാളികള്‍ക്ക് പ്രയോജനപ്പെടുന്നത് ; വിഡിയോ വാര്‍ത്ത Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളികളുടെ വമ്പന്‍ മള്‍ട്ടി സൂപ്പര്‍മാര്‍ക്കറ്റ് 'വെല്‍ഡ്' പ്രവര്‍ത്തനം ആരംഭിച്ചു Recent or Hot News

ഉദ്ഘാടനം സയ്യിദ് പാണക്കാട് മിയാസ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു; ജൂണ്‍ 26 മുതല്‍ യൂറോപ്പ് വ്യാപക ഓണ്‍ലൈന്‍ ഹോം ഡെലിവറിയും തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ജനസംഖ്യ താഴോട്ട്; 2020~ന് ശേഷം ആദ്യമായി ജനസംഖ്യയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി Recent or Hot News

ജനനനിരക്ക് സര്‍വ്വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍ തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ൈ്രഡവര്‍മാര്‍ ശ്രദ്ധിക്കുക ജൂലൈ 1 മുതല്‍ ട്രാഫിക് നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ Recent or Hot News


ലൈസന്‍സ് പോയിന്റ് കച്ചവടം
ഇനി ക്രിമിനല്‍ കുറ്റം, 30,000 യൂറോ പിഴ
ടിക്കറ്റ് വരാനുള്ള കാലാവധി 6 മാസമാക്കി ഉയര്‍ത്തി
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ നിലവിലെ കടുത്ത തൊഴില്‍ക്ഷാമം മികച്ച ശമ്പളത്തോടെ കരിയര്‍ മാറ്റാന്‍ വമ്പന്‍ അവസരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ മാത്യു മണ്ഡപത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us